കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാടും ദൌത്യവും
ഗ്രാമീണ ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക, അടിസ്ഥാന വികസനത്തിന് നേതൃത്വം നൽകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് ബ്ലോക്ക് പഞ്ചായത്ത്. ഗ്രാമപഞ്ചായത്തുകളെയും ജില്ലാ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായ ബ്ലോക്ക് പഞ്ചായത്ത് വിവിധ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുകയും ഏകോപിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു.
കാർഷിക വികസനം, ആരോഗ്യം, വിദ്യാഭ്യാസം, വനിതാ-ശിശു ക്ഷേമം, സാമൂഹ്യ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, തൊഴിൽ സൃഷ്ടി, പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക എന്നതാണ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രധാന ലക്ഷ്യം.
ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് സുതാര്യവും കാര്യക്ഷമവുമായ ഭരണത്തിലൂടെ സമഗ്ര വികസനം കൈവരിക്കാൻ ബ്ലോക്ക് പഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണ്. ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അവയ്ക്ക് അനുയോജ്യമായ പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ മികച്ച സേവനവും വികസനവും ഉറപ്പാക്കുകയാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ദൗത്യം.