ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
മലപ്പുറം ജില്ലയുടെ വടക്ക് കിഴക്കെ അതിര്‍ത്തിയില്‍ പശ്ചിമഘട്ട പര്‍വ്വതനിരകളുടെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന കരുളായി, അമരമ്പലം ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട്, തൂവ്വൂര്‍ എടപ്പറ്റ, എന്നീ പഞ്ചായത്തുകളാണ് കാളികാവ് ബ്ലോക്കില്‍ ഉള്‍പ്പെടുന്നത്. കാടും മലയും കാട്ടാറുകളും വന്യമൃഗങ്ങളും ഇടകലര്‍ന്ന സഹ്യപര്‍വ്വതത്തിന്‍റെ മടിതട്ടില്‍ സ്ഥിതി ചെയ്യുന്ന ഒരു മലയോര ബ്ലോക്കാണിത്. കുടിയേറ്റ കര്‍ഷകരും തോട്ടം തൊഴിലാളികളും ഉള്‍പ്പെടുന്ന ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം കാര്‍ഷിക വൃത്തിയാണ്.
നിലമ്പൂര്‍ ബ്ലോക്കിലെ കരുളായി, അമരമ്പലം, ചേക്കാട്, കാളികാവ്, വണ്ടൂര്‍ ബ്ലോക്കിലെ തൂവ്വൂര്‍, കരുവാരക്കുണ്ട്, പെരിന്തല്‍മണ്ണ ബ്ലോക്കിലെ എടപ്പറ്റ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തി 27/10/2010 ലെ 13/2010 എല്‍.എസ്.ജി.ഡി ഉത്തരവ് പ്രകാരം കാളികാവ് ആസ്ഥാനമാക്കി പുതിയ കാളികാവ് ബ്ലോക്ക് പഞ്ചായത്ത് രൂപീകരിച്ചു.
വിവിധ വകുപ്പുകളില്‍ നിന്നും ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ബ്ലോക്ക് പഞ്ചായത്തിലേക്ക് വിട്ടുകിട്ടിയ ഓഫീസുകളും ജീവനക്കാരും പൂര്‍ണമായും നമുക്ക് ലഭ്യമായിട്ടുണ്ട്. നിലവില്‍ 16 ഡിവിഷനുകള്‍ ഉള്‍പ്പെട്ട ബ്ലോക്ക് പഞ്ചായത്തിന് വികസനപ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് വിഭവസ്രോതസ്സുകളുടെ പരിമിതികള്‍ ഉണ്ടെങ്കിലും ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥുടേയും പൊതുജനങ്ങളുടേയും കൂട്ടായ പ്രവര്‍ത്തനവും സഹകരണവും കൊണ്ട് കാളികാവ് ബ്ലോക്ക് പഞ്ചായത്തിന്‍റെ സമ്പൂര്‍ണ സുസ്ഥിര വികസനം എന്ന ലക്ഷ്യം സാധ്യമാകുമെന്ന് വിശ്വസിക്കുന്നു.